Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണരേഖ കശ്മീര്‍ പ്രശ്നത്തിന് പരിഹാരമല്ല

ഇസ്ലാമബാദ്: നിയന്ത്രണരേഖ ഒരിക്കലും കാശ്മീര്‍ പ്രശ്നത്തിന് പരിഹാരമല്ലെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. നിയന്ത്രണരേഖ കാശ്മീര്‍ പ്രശ്നത്തിന്റെ ഭാഗമാണെന്നും മുഷാറഫ് പറഞ്ഞു.

അന്താരാഷ്ട്ര അതിര്‍ത്തി മാറ്റിവരയ്ക്കുന്ന ഒരു നിര്‍ദേശവും ഇന്ത്യക്ക് സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് മുഷാറഫിന്റെ ഈ പ്രസ്താവന. പാക് അധിനിവേശ കശ്മീര്‍ നേതാക്കളമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഷാറഫ്.

കശ്മീരി ജനതക്ക് സ്വീകാര്യമായ ഒരു പ്രശ്നപരിഹാരത്തിനുള്ള ശ്രമം പാകിസ്ഥാന്‍ തുടരുമെന്ന് മുഷാറഫ് പറഞ്ഞു. ഇന്ത്യന്‍ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ ഗുണപരമായിരുന്നുവെന്ന് മുഷാറഫ് പാക് അധിനിവേശ കശ്മീര്‍ നേതാക്കളെ അറിയിച്ചു.

കശ്മീരി ജനങ്ങളുടെ കാഴ്ച്ചപാടും താത്പര്യങ്ങളും കണക്കിലെടുക്കാതെയുള്ള ഒരു പരിഹാരം സാധ്യമല്ല. പ്രശ്നത്തില്‍ പാകിസ്ഥാന്‍ തങ്ങളുടെ താത്വിക നിലപാടില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ല.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസിസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അടുത്തയാഴ്ച നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നും ഉഭയകക്ഷി, സാര്‍ക്ക് പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അസിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+