ചന്ദിക ലോകസമൂഹത്തെ വഞ്ചിക്കുന്നു
കൊളംബോ: സത്യം മറച്ചുവച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക ലോകസമൂഹത്തെ വഞ്ചിക്കുകയാണെന്ന് എല്‍.ടി.ടി.ഇ ആരോപിച്ചു. സമാധാനശ്രമത്തില്‍ തങ്ങള്‍ ശ്രീലങ്കന്‍ പ്രസിഡണ്ടിനെ കടത്തിവെട്ടിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സമാധാനശ്രമത്തില്‍ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നോര്‍വീജിയന്‍ സമാധാനസംഘം വഴി ശ്രീലങ്കന്‍ ഗവണ്‍മെന്റിനു സന്ദേശമയച്ചിട്ടുണ്ട്.
ഇതുവരെയും ചന്ദ്രികയില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല. അത് ചെയ്യാതെ അന്ത്യശാസനം നല്‍കുകയാണ് അവര്‍. തങ്ങളുടെ നയം തുറന്നു പറഞ്ഞ് ലോകത്തെ വഞ്ചിക്കുന്ന രീതി ചന്ദ്രിക അവസാനിപ്പിക്കണം.
മന്ത്രിസഭയിലെ കൂട്ടുകക്ഷികളെ തൃപ്തിപ്പെടുത്താനാണ് ചന്ദ്രികസമാധാനശ്രമങ്ങള്‍ നടത്തുന്നുവെന്നു കാണിക്കുന്നത്. എല്‍.ടി.ടി.ഇയുമായി അധികാരം പങ്കുവെക്കുന്നത് മന്ത്രിസഭയിലെ പ്രധാനകൂട്ടുകക്ഷിയായ ജെ.വി.പി അംഗീകരിക്കുന്നില്ല.
സമയവും സന്ദര്‍ഭവുമനുസരിച്ച് തരം മാറ്റുന്ന പ്രസിഡന്റിന് സമാധാനശ്രമങ്ങള്‍ ആത്മാര്‍ത്ഥമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ താല്‍പര്യമില്ലെന്നും എല്‍.ടി.ടി.ഇ ആരോപിച്ചു.
തമിഴ്പുലികള്‍ സമാധാനശ്രമങ്ങളില്‍ നിന്നും പിന്‍മാറാനായി ശ്രമം നടത്തുകയാണെന്ന് ചന്ദ്രികാ കുമാരതുംഗെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications