ഇന്ത്യ ഹിന്ദു രാഷ്ട്രമാവില്ല
ദില്ലി: ഇന്ത്യ ഒരിയ്ക്കലും ഹിന്ദു രാഷ്ട്രമാകില്ലെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി പ്രസ്താവിച്ചു. സമാധാന പരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ ഇന്ത്യയില്‍ ഭരണാധികാരികള്‍ എത്തുകയുള്ളൂ.
കര്‍ശനമായ മതനിരപേക്ഷത പാലിയ്ക്കുന്ന രാജ്യം തന്നെയായിരിയ്ക്കും എന്നും ഇന്ത്യ. ന്യൂനപക്ഷങ്ങള്‍ക്ക് എന്നും ഇന്ത്യയില്‍ സംരക്ഷണം ഉണ്ടാവും.
നവംബര്‍ 18 തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഗുജറാത്ത് സംഭവങ്ങളെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ അക്രമണങ്ങളെ ശക്തമായി നേരിടുമെന്നും ഗുജറാത്തില്‍ നടന്ന സംഭവങ്ങളെ ഒരിയ്ക്കലും പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എമ്മിലെ സുബോധ് റായ് കൊണ്ടുവന്ന അടിയന്തരപ്രമേയം ശബ്ദ വോട്ടോടെ സഭ തള്ളി. പാര്‍ലമെന്റിന്റെ മഞ്ഞുകാല സമ്മേളനം അവസാിയ്ക്കും മുമ്പ് ഗുജറാത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തിലേറും. അദ്വാനി പറഞ്ഞു.
സംഘപരിവാറിനെതിരെയും ഗുജറാത്ത് സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍നങ്ങള്‍ ഉന്നയിയ്ക്കാന്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷം സമയം കണ്ടെത്തി. ബി ജെ പി ഗുജറാത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.












Click it and Unblock the Notifications