ബിജെപി പട്ടികയായി: മോഡി മത്സരിയ്ക്കും
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഹമ്മദാബാദിലെ മാനിനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിയ്ക്കും. 144 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി ജെ പി ദില്ലിയില്‍ പുറത്തിറക്കി. ഈ പട്ടികയിലാണ് മോഡിയുടെ പേരുള്ളത്.
ഇനി 38 പേരുടെ പേരുകളാണ് പുറത്തിറക്കാനുള്ളത്. 182 സീറ്റുകളിലാണ് ബി. ജെ. പി ആകെ മത്സരിയ്ക്കുന്നത്.
ബി ജെ പി യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക നിശ്ചയിച്ചത്.
നവംബര്‍ 18 തിങ്കളാഴ്ച തന്നെ കോണ്‍ഗ്രസ് ആദ്യ പട്ടിക ഇറക്കിയിരുന്നു. ബി ജെ പി പട്ടിക പുറത്ത് വന്നശേഷം അടുത്ത പട്ടിക പുറത്തിറക്കാനായി കാത്തിരിയ്ക്കുകയാണ് കോണ്‍ഗ്രസ്.


Click it and Unblock the Notifications