ബി ജെ പി പട്ടിക ഇന്ന്
ദില്ലി: ഗുജറാത്ത് നിയമസഭാ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി നവംബര്‍ 19 ചൊവാഴ്ച പ്രഖ്യാപിയ്ക്കും.
തിങ്കളാഴ്ച രാത്രി ചേര്‍ന്ന ബി.ജെ.പിയുടെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഗുജറാത്തിലെ 135 നിയോജകമണ്ഡലത്തിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചിട്ടുണ്ട്. അവസാന പട്ടിക ചൊവാഴ്ച പ്രഖ്യാപിയ്ക്കുമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡി മത്സരിയ്ക്കുമോയെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. 135 സീറ്റിന് ശേഷം ബാക്കിയുള്ള 47 സീറ്റില്‍ പിന്നീട് തീരുമാനമുണ്ടാവും.
കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. കോണ്‍ഗ്രസ് ആദ്യം ഇറക്കിയ പട്ടികയില്‍ അവരുടെ പ്രധാന സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുമെന്ന് കരുതുന്ന ശങ്കര്‍ സിംഗ് വഗേല ഇല്ലെന്നത് ശ്രദ്ധിയ്ക്കപ്പെട്ടു. 108 പേരുടെ പട്ടിയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുള്ളത്. വഗേല മത്സരിയ്ക്കില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വൃത്തങ്ങളിലെ സംസാരം. ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയ ശേഷമേ ബാക്കി സീറ്റുകളിലേയ്ക്ക് കേണ്‍ഗ്രസ് ആളുകളെ നിശ്ചയിയ്ക്കുകയുള്ളൂ.












Click it and Unblock the Notifications