ഗുജറാത്തില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വോട്ടില്ല
ദില്ലി: ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായി രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ നിയമസഭയിലേക്കു മത്സരിക്കാന്‍ അര്‍ഹരല്ലെന്ന ബില്‍ പാസാക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ഒരുങ്ങുന്നു.
ജനസംഖ്യാനിയന്ത്രണത്തിലൂടെയല്ലാതെ വികസനം സാധ്യമാവില്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് നരേന്ദ്രമോഡി വ്യക്തമാക്കി.
ഇതിനെപ്പറ്റി പഠിക്കുവാന്‍ നിയമിച്ച കമ്മീഷനും ചെറിയ കുടുംബമെന്ന ആശയമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ എന്നു മുതലാണ് ഈ നിയമം നടപ്പില്‍ വരികയെന്നു പറയാന്‍ മോഡി തയ്യാറായില്ല. മുന്‍പ് പിന്നോക്കവിഭാഗക്കാരിലാണ് ഏറെയും ജനസംഖ്യാപെരുപ്പമെന്ന മോഡിയുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു.
ഉമാഭാരതിയുടെ കാര്യത്തിലും ബെസ്റ് ബേക്കറി കേസില്‍ കൂറുമാറിയ സഹീറയെപ്പറ്റിയും അഭിപ്രായം പറയാന്‍ നരേന്ദ്രമോഡി തയ്യാറായില്ല.ഗുജറാത്തിലെ നിയമവ്യവസ്ഥ ആരോപണങ്ങളെ നേരിടുന്നതില്‍ തനിക്കു പങ്കില്ലെന്നു പറഞ്ഞ നരേന്ദ്രമോഡി ഇന്ത്യയുടെ വികസനഎന്‍ജിന്‍ എന്ന് ഗുജറാത്തിനെ വിശേഷിപ്പിച്ചു.












Click it and Unblock the Notifications