ജയേന്ദ്ര സരസ്വതി മൂന്ന് ദിവസം പൊലീസ് റിമാന്റില്‍
കാഞ്ചീപുരം: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയെ മൂന്ന് ദിവസം പൊലീസ് റിമാന്റില്‍ വിടാന്‍ കോടതി ഉത്തരവായി. കാഞ്ചീപുരം ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിനടപടികള്‍ വൈകി
നവംബര്‍ 19, 2004
കാഞ്ചീപുരം: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുടെ ജാമ്യപേക്ഷയിന്‍മേലുള്ള കോടതിനടപടികള്‍ തുടങ്ങാന്‍ വൈകി.
രാവിലെ 10.45ന് സ്വാമിയെ കോടതിയില്‍ എത്തിച്ചുവെങ്കിലും ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തമരാജനെത്താന്‍ വൈകിയതുമൂലം 11 മണിയായിട്ടും കോടതി നടപടികള്‍ ആരംഭിച്ചിട്ടില്ല.കൊലക്കുറ്റത്തില്‍ അറസ്റിലായ മഠാധിപതിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നവംബര്‍ 19 വെള്ളിയാഴ്ചയിലേക്കു മാറ്റിയിരുന്നു.












Click it and Unblock the Notifications