ജയേന്ദ്രസരസ്വതിയെ പൊലീസ് സ്റേഷനിലേക്കു കൊണ്ടുപോയി
കാഞ്ചീപുരം: കോടതി ഉത്തരവനുസരിച്ച് മൂന്നുദിവസം പൊലീസ് കസ്റഡിയില്‍ വിട്ട കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയെ കാഞ്ചീപുരം ജില്ലാ പൊലീസ് കോംപ്ലക്സിലെ വനിതാ പൊലീസ് സ്റേഷനിലേക്കു കൊണ്ടുപോയി.
മഠാധിപതിയെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് ജി.ഉത്തമരാജന്‍ ഉത്തരവിടുകയായിരുന്നു. നവംബര്‍ 22ന് രാവിലെ 10.30 വരെയാണ് സ്വാമിയെ പൊലീസ് കസ്റഡിയില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടിട്ടുളളത്.
കനത്ത പൊലീസ് ബന്തവസിലാണ് സ്വാമിയെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്.
വരദരാജപുരം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന ശങ്കരരാമനെ കൊലപ്പെടുത്തിയ കേസിലാണ് ജയേന്ദ്രസരസ്വതിയെ അറസ്റു ചെയ്തത്. സംഭവത്തോടനുബന്ധിച്ച് ഇതുവരെ 18 പേര്‍ കസ്റഡിയിലായിട്ടുണ്ട്.












Click it and Unblock the Notifications