വൈദ്യുതി ബോര്‍ഡ്: എഡിബിയുമായി ചര്‍ച്ച
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും പ്രതിനിധികള്‍ എ ഡി ബി ഉദ്യോഗസ്ഥരുമായി നവംബര്‍ 19 ചൊവാഴ്ചയും ബുധനാഴ്ചയും ചര്‍ച്ച നടത്തും. വൈദ്യുതി രംഗത്തെ പരിഷ്കരണങ്ങള്‍ സംബന്ധിച്ചാണ് ചര്‍ച്ച.
വൈദ്യുതി ബോര്‍ഡ് എങ്ങനെ പുന:സംഘടിപ്പിക്കാമെന്നതിനെ കുറിച്ച് പഠിച്ചുവരുന്ന എ ഡി ബി കണ്‍സള്‍ട്ടന്റുമാരുടെ ഇടക്കാല റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ചാവും ചര്‍ച.
വൈദ്യുതി രംഗം പുന:സംഘടിപ്പിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വൈദ്യുതി ബോര്‍ഡ് കോര്‍പ്പറേറ്റ്വല്‍ക്കരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച് നയപരമായ തീരുമാനം ഉണ്ടാവേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി വൈദ്യുതി മേഖല പരിഷ്കരണ ബില്ലിന്റെ കരട് തയ്യാറാക്കാന്‍ എ ഡി ബി കണ്‍സള്‍ട്ടന്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിഷ്കരണ നടപടികള്‍ക്ക് നിയമപരമായ പിന്തുണയുണ്ടാവണമെന്നാണ് എ ഡി ബിയുടെ നിലപാട്. ഈ പ്രശ്നം തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ വിഷയമാവും.
പരിഷ്കരണ ബില്ലിന്റെ കരടും എ ഡി ബിയുടെ അന്തിമ റിപ്പോര്‍ട്ടും ഡിസംബര്‍ മധ്യത്തോടെ സര്‍ക്കാരിന് സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി എ ഡി ബി കണ്‍സള്‍ട്ടന്റുമാര്‍ തങ്ങളുടെ ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അഭിപ്രായം തേടുന്നതിനായി അടുത്ത ദിവസങ്ങളില്‍ സെമിനാറുകളും മറ്റും സംഘടിപ്പിക്കും.












Click it and Unblock the Notifications