Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയും താമരാക്ഷനും പങ്കുകച്ചവടക്കാര്‍: ബാബുദിവാകരന്‍

കൊല്ലം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആര്‍.എസ്.പി(ബി) ജനറല്‍ സെക്രട്ടറി എ.വി.താമരാക്ഷനും കഴിഞ്ഞ പത്തുവര്‍ഷമായി പങ്കുകച്ചവടക്കാരാണെന്ന് മന്ത്രി ബാബുദിവാകരന്‍.

സ്വര്‍ണം, ചെമ്മീന്‍, തുണി, കയര്‍ തുടങ്ങിയ മേഖലകളില്‍ ഇരുവരും പത്തുവര്‍ഷത്തോളമായി കൂട്ടുകച്ചവടം നടത്തിവരികയാണ്. ചെമ്മീന്‍ കച്ചവടം ഇപ്പോഴും തുടരുന്നുണ്ട്. ഇതിന് പുറമേ ഇരുവരും ചേര്‍ന്ന് വന്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുന്നതായും ബാബു ദിവാകരന്‍ പറഞ്ഞു.

കൊല്ലം ജില്ലാ സഹകരണ വാരാഘോഷത്തിനെത്തിയ ബാബുദിവാകരനോട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനല്ലേ താങ്കളുടെ മന്ത്രി സ്ഥാനം സംരക്ഷിക്കുതെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുുന്നു അദ്ദേഹം.

സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷമുണ്ട് അവകാശപ്പെടുന്ന താമരാക്ഷന്‍ അതുതെളിയിക്കാന്‍ തയ്യാറാകണം. പത്ത് ജില്ലാ കമ്മിറ്റികളും ഇപ്പോള്‍ തങ്ങളോടൊപ്പമാണ്െ ബാബു ദിവാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+