Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബിയര്‍ കുടിക്കുന്ന സ്ത്രീകള്‍ കൂടുന്നു

തിരുവനനന്തപുരം: കേരളത്തില്‍ ബിയര്‍ കുടിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചെറുപ്പത്തില്‍ തൊട്ടേ ബിയര്‍ കുടിച്ചുതുടങ്ങുന്നവര്‍ കേരളത്തില്‍ കൂടിവരികയാണെന്നും ഇവരില്‍ നല്ലൊരു വിഭാഗം സ്ത്രീകളുണ്ടെന്നും എ ഡി ഐ സി എന്ന ഗവേഷണ സ്ഥാപനത്തിന്റെ തലവനായ ജോണ്‍സണ്‍ ഇടയാറമ്മുള പറയുന്നു. കോളജ് വിദ്യാര്‍ഥിനികളും ചെറുപ്പക്കാരികളായ ഭാര്യമാരുമാണ് ബിയര്‍ കുടിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും.

കേരളത്തില്‍ ബിയര്‍ കുടിയ്ക്കുന്നതിന് പ്രിയമേറി വരികയാണെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന ബിയറിന്റെ അളവില്‍ 25 ശതമാനമാണ് വര്‍ധനവുണ്ടായത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 19 ലക്ഷം കെയ്സ് ബിയറാണ് കോര്‍പ്പറേഷന്‍ വിറ്റത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം 59 ലക്ഷം കെയ്സും. വിദേശ മദ്യത്തിന്റെ വില്പനയില്‍ നാല് ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ബിയര്‍ വില്പനയിലെ വര്‍ധനവ് 25 ശതമാനമാണ്. മൊത്തം വില്പനയിലുളള വര്‍ധനവ് 10 ശതമാനം.

വില്പന നികുതി, എക്സൈസ് തീരുവ, സര്‍ചാര്‍ജ് എന്നീ ഇനങ്ങളിലായി നല്‍കിയ തുകയില്‍ 15 ശതമാനം വര്‍ധവാണുണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 95 ലക്ഷം കെയ്സ് വിദേശമദ്യവും 36 ലക്ഷം കെയ്സും ബിയറും വില്‍ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

ബിയര്‍ കുടിക്കുന്നതിന് വിലക്ക് കല്പിക്കേണ്ടതില്ലെന്ന് നല്ലൊരു വിഭാഗം മലയാളികളും കരുതുന്നതാണ് ബിയര്‍ വില്പന കൂടിവരുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+