അര്‍ബന്‍ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും
തിരുവനന്തപുരം: അര്‍ബന്‍ റഗുലേറ്ററി അതോറിറ്റികള്‍ ഉടന്‍ രൂപീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.
അതോറിറ്റിയുടെ ഘടന എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി നവംബര്‍ 19 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അര്‍ബന്‍ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനനം വേഗത്തിലാക്കുന്നതിനും സേവനം മെചപ്പെടുത്താനുമാണ് അതോറിറ്റി രൂപീകരിക്കുന്നത്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് 280 കോടിയുടെ ഒരു പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications