മലപ്പുറത്തും കോളറ ബാധ
മലപ്പുറം: തിരുവനന്തപുരം ജില്ലയില്‍ കോളറ പടര്‍ന്നുപിടിച്ചതിന് പിന്നാലെ മലപ്പുറത്തും കോളറ ബാധ.
കോളറ ബാധിച്ചതിനെ തുടര്‍ന്ന് വഴിക്കടവ് പടിയാറ വീട്ടില്‍ അമ്മിണിയമ്മ (52)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളറബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉപ്പട സ്വദേശി കുഞ്ഞിക്കാളി (28), കോട്ടക്കല്‍ സ്വദേശി കാജുദ്ദീന്‍ (14), പാലേമാട് സ്വദേശി മുഹസിന്‍ (ഏഴ്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോളറയ്ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ബോധവല്‍ക്കരണ പരിപാടി തുടങ്ങിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം വഴിക്കടവ്, മണ്ടൂര്‍ എന്നീ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.












Click it and Unblock the Notifications