ദിനേശ് ഡീലക്സ് ബീഡി വിപണിയിലിറക്കി
കണ്ണൂര്‍: ദിനേശ് ബീഡി സഹകരണ സംഘം ദിനേശ് ഡീലക്സ് ബീഡി എന്ന പുതിയ ഇനം വിപണിയിലിറക്കി. ഡീലക്സ് ബീഡിയുടെ വിപണനോദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു.
ദിനേശ് പുറത്തിറക്കുന്ന അഞ്ചാമത്തെ ബീഡി ഇനമാണ് ഡീലക്സ്. മീഡിയം, സ്മോള്‍, സ്പെഷല്‍, രാജധാനി എന്നിവയാണ് മറ്റ് ഇനങ്ങള്‍.
തൊഴിലാളികള്‍ക്ക് സ്വന്തമായി വ്യവസായം തുടങ്ങാനാകുമെന്ന് തെളിയിക്കാന്‍ കഴിഞ്ഞതാണ് ദിനേശ് ബീഡി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് നായനാര്‍ പറഞ്ഞു.
ബീഡി തൊഴിലാളി യൂണിയന്‍ നേതാവ് സി. കണ്ണന്‍ അധ്യക്ഷനായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളായ കെ. പി. സഹദേവന്‍, എം. ഗോപി, എം. എ. കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications