എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ആവശ്യപ്പെടില്ല
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടില്ലെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാസര്‍കോട്ട് ഒട്ടേറെ പേര്‍ മാരകരോഗങ്ങള്‍ക്ക് അടിപ്പെട്ടത് കശുവണ്ടി കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതു കൊണ്ടാണെന്ന് തെളിഞ്ഞിട്ടില്ല. ഇതേ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. അച്യുതന്‍ കമ്മിറ്റിയും കേന്ദ്രം നിയോഗിച്ച കമ്മിറ്റിയും രോഗത്തിന് കാരണം എന്‍ഡോസള്‍ഫാനാണെന്ന് പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല.
വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കാനേ സര്‍ക്കാരിനാവൂ. കീടനാശിനി രജിസ്ട്രേഷന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കും. സംസ്ഥാന ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് പഠനം നടത്തി ആരോഗ്യവകുപ്പിന് സമര്‍പ്പിച്ചതിനെ കുറിച്ച് അറിയില്ല- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications