Get Updates
Get notified of breaking news, exclusive insights, and must-see stories!

എം പി ഗംഗാധരന്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ഐ വിഭാഗം നേതാവ് എം പി ഗംഗാധരന്‍ മുഖ്യമന്ത്രി ആന്റണിയെ കണ്ടു. നവംബര്‍ 19 ചൊവാഴ്ച രാവിലെ മുഖ്യമന്ത്രിയുടം ഓഫീസ് മുറിയിലെത്തിയാണ് ഗംഗാധരന്‍ മുഖ്യമന്ത്രിയെ കണ്ടത്. ഐ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിയ്ക്കാനായാണ് ഗംഗാധരന്‍ ആന്റണിയെ കണ്ടത്.

നേരത്തേ 26 ഐ വിഭാഗം എം എല്‍ എ മാരും ഒരുമിച്ച് മുഖ്യമന്ത്രിയെ കാണാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിന് മുഖ്യമന്ത്രി വഴങ്ങിയില്ല. തുടര്‍ന്ന് എന്താണ് വേണ്ടതെന്ന് ഐ വിഭാഗം എം എല്‍ എ മാര്‍ യോഗം ചേര്‍ന്ന് ആലോചിച്ചിരുന്നു. ഈ യോഗമാണ് മുഖ്യമന്ത്രിയെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിയ്ക്കാനായി എം പി ഗംഗാധരനെ ചുമതലപ്പെടുത്തിയത്.

മന്ത്രിസഭാ പുനസംഘടന, പൊലീസ് നയം മാറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഗംഗാധരന്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ ഉന്നയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+