അഡ്വേക്കേറ്റുമാര്‍ പരസ്പരം പഴിചാരുന്നു
കൊച്ചി: കേസ് ഡയറി ലഭിച്ചില്ലെന്ന കാരണത്താല്‍ ഐസ്ക്രീം കേസ് സ്റേ നീക്കാനാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കാനുണ്ടായ സംഭവത്തില്‍ ഗവണ്‍മെന്റ് അഡ്വേക്കേറ്റുമാര്‍ പരസ്പരം പഴി ചാരുന്നു.
കേസ് ഡയറി കിട്ടിയില്ലെന്ന ഡി.ജി.പി മാധവന്‍ നമ്പ്യാരുടെ മൊഴി പക്വതയില്ലാത്തതാണെന്ന് അഡ്വേക്കേറ്റ് ജനറല്‍ എം.രത്നസിങ് പറഞ്ഞു.എന്നാല്‍ കേസിന്റെ കാര്യങ്ങളെല്ലാമറിയാവുന്ന ഒരു വക്കീലിന്റെ സേവനം തനിക്കു നിഷേധിക്കപ്പെട്ടുവെന്ന് മാധവന്‍ നമ്പ്യാര്‍ പറഞ്ഞു.
അഡ്വേക്കേറ്റ് ജനറല്‍മാരുടെ പ്രസ്താവനയോടെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്ന പരസ്യപ്രസ്താവനയോടെ ഇടതുകക്ഷികള്‍ രംഗത്തെത്തിയതോടെ കേസ് പുതിയ വഴിത്തിരിവിലേക്കു നീങ്ങുകയാണ്.












Click it and Unblock the Notifications