Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താലിനും ബസ് ഓടിയ്ക്കും: സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസങ്ങളില്‍ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചതായി കേരള സ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താലിന് ഇനിമുതല്‍ കടകള്‍ തുറക്കുകയും ചെയ്യും.

വ്യാപാരി വ്യവസായി ഏകോപനസമിതി അടക്കമുള്ള പതിനാലു സംഘടനകളുടെ സംയുക്തയോഗമാണ് ഹര്‍ത്താലിന് കടകള്‍ തുറക്കാനും വാഹനങ്ങള്‍ നിരത്തിലിറക്കാനും തീരുമാനിച്ചതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍ബന്ധിത ഹര്‍ത്താലുകള്‍ക്ക് കടകള്‍ തുറക്കാനും വാഹനങ്ങള്‍ ഓടാനും ജനങ്ങളുടെ സഹായം നല്‍കണം.

ഡീസലിന്റെ വില രണ്ട് രൂപ 35 പൈസ കൂട്ടിയതില്‍ പ്രതിഷേധിച്ചും ഫെഡറേഷന്‍ സര്‍ക്കാരിനു നല്‍കിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാത്ത സാഹചര്യത്തിലുമാണ് ഇരുപത്തിനാലു മുതല്‍ സംസ്ഥാന വ്യാപകമായി സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+