ഹര്‍ജി: അറിയില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: ഐസ്ക്രീം കേസില്‍ ഹര്‍ജി നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തെ കുറിച്ചറിയില്ലെന്ന് മുഖ്യന്ത്ര്രി ഉമ്മന്‍ചാണ്ടി. കേസിന്റെ നിയമപരമായ വശങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്കറിവുണ്ടായിക്കൊളളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേ സമയം കേസിലെ ഫയല്‍ ഉടന്‍തന്നെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മാധവന്‍ നമ്പ്യാര്‍ക്കെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡി.ജി.പി ഹോര്‍മിസ് തരകന്‍ അറിയിച്ചു.
ഫയല്‍ നേരത്തെ അഡ്വേക്കേറ്റ് ജനറലിന്റെ കയ്യിലായിരുന്നു.
കേസിലെ സ്റേ പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഫയല്‍ കോഴിക്കോട് ഐ.ജി ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കുകയായിരുന്നെന്നും മാധവന്‍ നമ്പ്യാര്‍ അതിതു വരെ തിരിച്ചു ചോദിച്ചിരുന്നില്ലെന്നും ഹോര്‍മിസ് തരകന്‍ പറഞ്ഞു.












Click it and Unblock the Notifications