ജയചന്ദ്രന് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: വ്യാജരേഖ കേസിലെ നാലാം പ്രതിയായ തനിനിറം മുന്‍ ലേഖകന്‍ ആര്‍. ജയചന്ദ്രന് കോടതി സോപാധിക ജാമ്യം അനുവദിച്ചു.
10000 രൂപയുടെ രണ്ട് ആള്‍ ജാമ്യമുണ്ട്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍. ജെ. ജോസാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ജയചന്ദ്രന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ജയചന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയ ബോധിപ്പിച്ചു.












Click it and Unblock the Notifications