സീരിയല്‍ നിര്‍മാതാവിന്റെ പങ്ക് അന്വേഷിക്കുന്നു
കോട്ടയം: കിളിരൂര്‍ സ്ത്രീപീഡനക്കേസില്‍ കോട്ടയത്തെ ഒരു യുവ സീരിയല്‍ നിര്‍മാതാവിന്റെ പങ്ക് പോലീസ് ഗൗരവമായി അന്വേഷിക്കുന്നു.
മുന്‍ ബി.ജെ.പി. നേതാവിന്റെ അറസ്റോടെയാണ് സീരിയല്‍ നിര്‍മാതാവിന്റെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നത്. നേരത്തെ ഉടന്‍ അറസ്റുണ്ടാകുമെന്ന് സൂചിപ്പിച്ച പോലീസ് ഇപ്പോള്‍ അന്വേഷണം നടക്കുന്നു എന്നതില്‍ കൂടുതലായൊന്നും പറയാന്‍ തയ്യാറല്ല.
കിളിരൂര്‍ പെണ്‍കുട്ടി ശാരിയെ ഫാഷന്‍ഷോയില്‍ പങ്കെടുപ്പിക്കാനും സമ്മാനം നല്കാനും മറ്റും മുന്‍കൈയെടുത്തത് ഈ സീരിയല്‍ നിര്‍മാതാവായിരുന്നു.
കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന നമ്പറുകളില്‍ നിന്ന് ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ സണ്ണിയെക്കുറിച്ച് സൂചന ലഭിച്ചു. പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു ഇടനിലക്കാരനാണ് ഇയാള്‍.
കിളിരൂര്‍ സ്ത്രീപീഡനം വാര്‍ത്തയായ ആദ്യദിവസങ്ങളില്‍ ഇയാള്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ നാട്ടിലുണ്ട്. വിദേശത്ത് കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ചും ലതാനായര്‍ സ്ത്രീകളെ വലയില്‍ വീഴിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.മൊബൈല്‍ ഫോണില്‍ നിന്നുള്ള സൂചനകള്‍ പോലും വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്. പക്ഷേ, ബില്ലിന്റെ വിശദവിവരങ്ങള്‍ സഹിതം രേഖകള്‍ ചോര്‍ന്നത് അന്വേഷണസംഘത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications