കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി രാജിക്കു നിര്‍ബന്ധിതനായേക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായേക്കുമെന്നു സൂചന. മുസ്ലീംലീഗ് പാണക്കാട് ശിഹാബലി തങ്ങള്‍ ഇ.അഹമ്മദുമായി എറണാകുളത്തു നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തെന്നു കരുതുന്നു.

കുഞ്ഞാലിക്കുട്ടി സ്വമേധയാ രാജിവയ്ക്കുകയാണെന്നു വരുത്തിത്തീര്‍ക്കും വിധം കാര്യങ്ങള്‍ മുന്നോട്ടു നീക്കാനാണത്രെ തീരുമാനം. മുസ്ലീംലീഗിനുള്ളില്‍ത്തന്നെ കുഞ്ഞാലിക്കുട്ടി പക്ഷമൊഴികെ മറ്റുള്ളവര്‍ക്ക് മന്ത്രി രാജിവയ്ക്കണമെന്നു തന്നെയാണ് അഭിപ്രായം.ഒരാളെ രക്ഷിക്കുവാന്‍ വേണ്ടി പാര്‍ട്ടിയെ മുഴുവനായും ബലികൊടുക്കുന്നതിനോട് ഭൂരിപക്ഷത്തിനും താല്‍പര്യമില്ല.

കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ജനരോഷം ശക്തമായതിനാല്‍ ജനങ്ങളില്‍ നിന്നകന്നു നിന്നുള്ള ഒരു ഭരണം മാത്രമെ നടത്തുവാനാവൂ. മുസ്ലീംലീഗിനു സഹായം നല്‍കിവരുന്ന ഗള്‍ഫ്മലയാളികള്‍ ഭൂരിഭാഗവും കുഞ്ഞാലിക്കുട്ടിക്കെതിരായതും പാര്‍ട്ടിയെ വിഷമിപ്പിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരാളുടെ രാജി വഴി പാര്‍ട്ടിക്കുണ്ടായ നാണക്കേട് കുറച്ചെങ്കിലും കുറയ്ക്കാനാവുമെന്നാണ് അണികളുടെ അഭിപ്രായം.

രാജിക്കു കാരണം വേറെ

കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെങ്കില്‍ മറ്റേതെങ്കിലും കാരണം കൊണ്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം.

മുസ്ലീം സമുദായത്തിന്റെ വൈകാരികപ്രശ്നമായ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പോലൊരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രാജിവക്കുക എന്ന തന്ത്രമാണ് കുഞ്ഞാലിക്കുട്ടി വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ലീഗിലെ നാലു മന്ത്രിമാരും ഒരുമിച്ചു രാജിവയ്ക്കുകയാണ് ഈ വാദത്തിനു വിശ്വാസ്യത കിട്ടുവാനുള്ള മാര്‍ഗമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ മന്ത്രിസഭയിലെ തങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്നതിന് ലീഗില്‍ നിന്നുതന്നെ എതിര്‍പ്പുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X