വി.എസിന് എം.എ ബേബിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സി.പി.എമ്മില്‍ ഗ്രൂപ്പിസം വളര്‍ത്തുന്നതിനെതിരെ പാര്‍ട്ടി സംസ്ഥാനകമ്മറ്റിയംഗം എം.എ ബേബി വി.എസ് അച്യുതാനന്ദന് പരോക്ഷമായി മുന്നറിയിപ്പു നല്കി.
അരൂര്‍ ഏരിയാകമ്മറ്റിയോഗത്തില്‍ സംസാരിക്കവെ സംസ്ഥാനത്ത്, പ്രത്യേകിച്ചും ആലപ്പുഴയില്‍ നേതാക്കന്മാര് പാര്‍ട്ടിക്കുളളില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുെം ഇങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുമെന്നും പറഞ്ഞു. ഇത് സാധാരണ പ്രവര്‍ത്തകനായാലും പോളിറ്റ് ബ്യൂറൊ അംഗമായാലും കാര്യങ്ങള്‍ വ്യത്യസ്ഥമാവില്ല. പാര്‍ട്ടിയില്‍ സജീവമാവുന്ന ഇടതുപക്ഷ തീവ്രവാദവും വലതുപക്ഷ തീവ്രവാദവും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണ്. ഈ വ്യതിയാനങ്ങളില്‍ ഒന്നുമാത്രം ശരിയെന്നും മറ്റേത് തെറ്റെന്നുമുള്ള ചിലരുടെ വാദവും പ്രചരണങ്ങളും കടുത്ത മാനസിക രോഗത്തിന്റെ ലക്ഷണമാണെന്നും ബേബി പറഞ്ഞു.
പാര്‍ട്ടി നേതൃത്ത്വത്തിന് എതിരെ പ്രതികരിച്ച ഗൗരിയമ്മയുടെ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications