വ്യാജമദ്യം: പ്രതികള്‍ അറസ്റില്‍
തൃശൂര്‍: പുല്ലഴിയില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ചിറയത്ത് ഡേവീസ്, കൊക്കന്‍ ജോസഫ് എന്നിവരെ പൊലീസ് അറസ്റുചെയ്തു.മൂന്നാംപ്രതി പോള്‍ ഒളിവിലാണ്.
ഡന്റല്‍ ക്ലിനിക്കില്‍ നിന്നും പുറത്തുപോയ സ്പിരിറ്റാണ് ദുരന്തകാരണമായത്.തൃശൂര്‍ ചെമ്പൂക്കാവില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ ദമ്പതിമാര്‍ വിദേശത്തേക്കു പോയപ്പോള്‍ ചികിത്സക്കായി ഉപയോഗിച്ചിരുന്ന സ്പിരിറ്റടക്കം കുറെ സാധനങ്ങള്‍ വീട്ടുജോലിക്കു നിന്നിരുന്ന സബിതക്ക്കൊടുത്തു.
സബിത ഇത് ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവ് കൊക്കന്‍ ജോസഫിന് ബാറ്ററിവെള്ളമാണെന്നു കരുതി കൈമാറുകയായിരുന്നു.
ലോട്ടറി കച്ചവടക്കാരനായ ജോസഫിന് കാറിലൊഴിക്കാനാണ് ഇതു നല്‍കിയത്.എന്നാല്‍ ഈ സ്പിരിറ്റ് പ്രതികള്‍ മദ്യമാണെന്നു പറഞ്ഞ് വിതരണം ചെയ്യുകയായിരുന്നു.പ്രതികളെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കും.കൊലക്കുറ്റത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications