കേരളം ഏറ്റവും സുരക്ഷിതമായ സംസ്ഥാനം: ഐബി
കൊച്ചി: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം കേരളമാണെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച ഐ ബി റിപ്പോര്‍ട്ടിലാണ് കേരളം ജീവിക്കാന്‍ യോജിച്ച സ്ഥലങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണെന്ന് പറയുന്നത്. ഹരിയാന, ദില്ലി, പഞ്ചാബ് എന്നിവയാണ് കേരളത്തിന് പിന്നാലെ വരുന്ന സംസ്ഥാനങ്ങള്‍.
2001 സപ്തംബറിനും 2002 ആഗസ്തിനും ഇടയില്‍ വര്‍ഗീയ കലാപം ഉണ്ടാവാത്ത രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണ്. രാജ്യത്തിന് ഭീഷണിയായിരിക്കുന്ന വര്‍ഗീയത മിക്കവാറും എല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. 2001 സപ്തംബറിനും 2001 ആഗസ്തിനും ഇടയില്‍ ഉണ്ടായ 717 വര്‍ഗീയ കലാപങ്ങളില്‍ 183 പേരാണ് മരിച്ചത്. 915 പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലുണ്ടായ വര്‍ഗീയ കലാപങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് ഇത്. ഗുജറാത്തിലെ കലാപങ്ങളില്‍ മരിച്ചത് 915 പേരാണ്. നാശമുണ്ടായത് 1000 കോടിയോളം രൂപയുടെ സ്വത്തിനും. റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒറീസ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വര്‍ഗീയ കലാപങ്ങളുണ്ടായി. മദ്ധ്യഇന്ത്യയില്‍ ഛത്തീസ്ഗഡില്‍ മാത്രമാണ് വര്‍ഗീയ സംഘര്‍ഷമുണ്ടാവാതിരുന്നത്. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഞ്ചല്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും ഇക്കാലയളവില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായില്ല.
വര്‍ഗീയ ഭീഷണിയില്‍ നിന്ന് മുക്തമാണെങ്കിലും കേരളത്തില്‍ ഇടതുപക്ഷ സ്വഭാവമുള്ള ചില ആദിവാസി സംഘടനകള്‍ വളര്‍ന്നുവരുന്നുണ്ടെങ്കിലും ഇവ സുരക്ഷയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില സംസ്ഥാനങ്ങളില്‍ മാര്‍ക്സിസ്റ് തീവ്രവാദി സംഘടനകള്‍ അക്രമമുണ്ടാക്കുന്നത് കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റിപ്പോര്‍ട്ടില്‍ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനെ ആധുനീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കുന്നു. ആധുനിക സംവിധാനങ്ങളില്ലാത്തതും മതിയായ ഇന്റലിജന്‍സ് പ്രവര്‍ത്തനം ഇല്ലാത്തതുമാണ് പല സംസ്ഥാനങ്ങളിലെയും ക്രമസമാധാനത്തിന് ഭീഷണിയാവുന്നത്.












Click it and Unblock the Notifications