കുഞ്ഞാലിക്കുട്ടിയുടെ കട്ടൗട്ടുകള്‍ നശിപ്പിച്ചു
തിരുവനന്തപുരം: ഐസ്ര്ക്രീം പീഡനക്കേസിലുള്‍പ്പെട്ട മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കട്ടൗട്ടുകളും പോസ്റ്ററുകളും മന്ത്രിക്കെതിരെ പ്രതിഷേധജാഥ നടത്തിയ ഡി.വൈ.എഫ്.ഐ വനിതാപ്രവര്‍ത്തകര്‍ നശിപ്പിച്ചു.
നൂറുകണക്കിന് വനിതാപ്രവര്‍ത്തകര്‍ പങ്കെടുത്ത ജാഥ പാളയം പള്ളിക്കു സമീപവും എം.എല്‍.എ ഹോസ്റലിനു മുമ്പിലും എത്തിയപ്പോള്‍ അവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടുകളില്‍ ഇവര്‍ കരിഓയലൊഴിക്കുകയും പിന്നീടിവ വലിച്ചു കീറുകയും ചെയ്തു. മതിലുകളിലൊട്ടിച്ചിരുന്ന കുഞ്ഞാലിക്കുട്ടിയുടെ പോസ്ററുകളും ജാഥയില്‍ പങ്കെടുത്തവര്‍ നശിപ്പിച്ചു.
മന്ത്രിയുടെ രാജിയാവശ്യവുമായി നീങ്ങിയ ജാഥക്ക് ഡി.വൈ.എഫ്.ഐ നേതാക്കള്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications