ഇറാക്കില്‍ വീണ്ടും യു എസ് അക്രമം
ബാഗ്ദാദ്: തുടര്‍ച്ചയായ രണ്ടാം ദിവസവും യു എസ് പോര്‍വിമാനങ്ങള്‍ ഇറാക്കില്‍ ആക്രമണം നടത്തി. ഇറാക്ക് വിമാനങ്ങള്‍ക്ക് നേരെ വെടിവെച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യു എസ് അധികൃതര്‍ പറഞ്ഞു.
യു എന്‍ ആയുധ പരിശോധകസംഘം ബാഗ്ദാദിലെത്തിയതിനെ തുടര്‍ന്നാണ് യു എസ് യുദ്ധവിമാനങ്ങള്‍ അക്രമം നടത്തിയത്. ഇറാക്ക് നേതാക്കളുമായി യു എന്‍ സംഘം ചര്‍ച്ച നടത്തി.
വടക്കന്‍ ഇറാക്കിലെ മോസുല്‍ നഗരത്തിന് സമീപം യു എസ് വിമാനങ്ങള്‍ക്ക് നേരെ വെടിവെച്ചതിനെ തുടര്‍ന്ന് ഇറാക്കിന്റെ രണ്ട് സൈനിക കേന്ദ്രങ്ങളില്‍ ബോംബിടുകയായിരുന്നുവെന്ന് യു എസ് അധികൃതര്‍ പറഞ്ഞു. യു എസ് വിമാനങ്ങള്‍ക്ക് നേരെ മിസൈലുകളും ഉപയോഗിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം യു എസിന്റെയും ബ്രിട്ടന്റെയും വിമാനങ്ങള്‍ ഇറാക്കിന്റെ രണ്ട് വിനിമയ കേന്ദ്രങ്ങളും റഡാര്‍ കേന്ദ്രവും തകര്‍ത്തു.
യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം ഇറാക്കിനെതിരായ അക്രമത്തിന് മറയായി അമേരിക്ക ഉപയോഗിക്കുകയാണെന്ന് ഇറാക്ക് ആരോപിച്ചു.












Click it and Unblock the Notifications