ആ ശബ്ദം ഒസാമയുടേത് തന്നെ
ന്യൂയോര്‍ക്ക്: അല്‍ ജസീറ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിലെ ശബ്ദം ഒസാമ ബിന്‍ ലാദന്റേത് തന്നെയെന്ന് ഒടുവില്‍ യു എസ് രഹസ്യാന്വേഷണ ഏജന്‍സി സമ്മതിച്ചു.
ലാദന്‍ ജീവിച്ചിരിയ്ക്കുന്നു എന്നതിന് വ്യക്താമായ തെളിവാണിതെന്ന് യു എസ് വ്യക്തമാക്കി. ടേപ്പിന്റെ സാധുതയില്‍ തങ്ങള്‍ക്ക് സംശയമില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവായ സ്കോട്ട് മക് ലെലന്‍ വ്യക്തമാക്കിയത്. ടേപ്പ് കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ഉള്ളില്‍ തയ്യാറാക്കിയതാണെന്നും വ്യക്തമായിട്ടുണ്ട്.
എന്നാല്‍ ഈ ടേപ്പില്‍ നിന്ന് ഒസാമയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോ അദ്ദേഹം എവിടെയാണെന്നോ വ്യക്തമാവുന്നില്ല. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയ്ക്കുള്ള മലനിരകളിലാണ് ഒസാസ ഇപ്പോഴെന്ന് യു എസ് കരുതുന്നു.












Click it and Unblock the Notifications