Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ഡിജിറ്റല്‍ ക്യാമറകളുമായി കനന്‍

ബാംഗ്ലൂര്‍: പുതിയ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി ഉല്പന്നങ്ങളുമായി കനന്‍. ഇന്ത്യയില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വിപണിയിലേക്ക് കനന്‍ ഔദ്യോഗികമായി കടക്കുകയാണ്. എട്ട് പുതിയ ഡിജിറ്റല്‍ ക്യാമറകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നാല് വീഡിയോ കാംകോഡേഴ്സും മൂന്ന് ക്യാമറ ഡയറക്ട് പ്രിന്ററുകളുമാണ് നവമ്പര്‍ 20 ബുധനാഴ്ച വിപണിയില്‍ ഇറക്കിയ പുതിയ കനന്‍ ഉല്പന്നങ്ങള്‍. വ്യക്തിഗത ഉപയോഗത്തിനുള്ള വയ്ക്ക് 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വില. പ്രൊഫഷണല്‍ ഉപയോഗത്തിനുള്ളവയ്ക്ക് ഒരു ലക്ഷം മുതല്‍ 5.38 ലക്ഷം രൂപ വരെയാണ് വില.

ഇന്ത്യയില്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെ 26 നഗരങ്ങളില്‍ പുതിയ ഉല്പന്നങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ ക്യാമറ വിപണി 2002 ല്‍ 600 കോടി രൂപയുടേതാണ്. ഇന്ത്യയില്‍ 35 ശതമാനം വളര്‍ച്ചയാണ് കനന്‍ ലക്ഷ്യമാക്കുന്നതെന്ന് കനന്‍ ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ അലോക് ഭരദ്വാജ് പറഞ്ഞു. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ ക്യാമറ വിപണിയുടെ 20 ശതമാനം പിടിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+