റിമാന്‍ഡ്: തിങ്കളാഴ്ച വിധി പറയും
ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയെ റിമാന്‍ഡിലയച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി നവംബര്‍ 22 തിങ്കളാഴ്ച വിധി പ്രസ്താവിക്കും.
ജയേന്ദ്രസരസ്വതിയുടെ വക്കീല്‍ ഐ.സുബ്രഹ്മണ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടശേഷം ജസ്റിസ് എ.കെ രാജന്‍ വിധിപ്രസ്താവന തിങ്കളാഴ്ചക്കു നീട്ടുകയായിരുന്നു.
തമിഴ്നാട് പൊലീസിനു വേണ്ടി കെ.ടി.എസ് തുളസി ഹാജരായി. ജയേന്ദ്ര സരസ്വതിയെ രണ്ട് ദിവസം കൂടി പൊലീസ് അധീനതയില്‍ വേണമെന്ന് കാഞ്ചീപുരം കോടതിയില്‍ ആവശ്യപ്പെടാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്ന് പൊലീസിനുവേണ്ടി ഹാജരായ വക്കീല്‍ പറഞ്ഞു.












Click it and Unblock the Notifications