Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ: എംപിമാര്‍ ഏറ്റുമുട്ടി

ദില്ലി: ലോക്സഭയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് ദേവേന്ദ്രസിംഗ് യാദവ് ബിഎസ്പി നേതാവ് റഷിദ് ആല്‍വിയെ കയ്യേറ്റംചെയ്തു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രിയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ലോക്സഭയില്‍ ഉണ്ടാക്കിയ ശബ്ദായമാനമായ രംഗങ്ങള്‍ക്കിടയിലാണ് കയ്യേറ്റമുണ്ടായത്. ഉത്തര്‍പ്രദേശില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി- ബിജെപി സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിനായി പക്ഷപാതപരമായ നിലപാടെടുക്കുന്ന ഗവര്‍ണറെ പുറത്താക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

സമാജ്വാദി പാര്‍ട്ടിയില്‍ മുഴുവന്‍ കുറ്റവാളികളാണെന്നും മറ്റൊരു പാര്‍ട്ടിയിലും ഇത്രയേറെ കുറ്റവാളികളില്ലെന്നും ബിഎസ്പി നേതാവ് റഷിദ് ആല്‍വി പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് കയ്യേറ്റമുണ്ടായത്. ദേവേന്ദ്രസിംഗ് യാദവും ചില എസ്പി അംഗങ്ങളും ആല്‍വിയുടെ അടുത്തേക്ക് കുതിക്കുകയും അദ്ദേഹത്തെ തള്ളുകയും ചെയ്തു.

മന്ത്രിമാരായ യശ്വന്ത്സിന്‍ഹയും പ്രമോദ് മഹാജനും മറ്റ് ചില അംഗങ്ങളും ഇരുവരെയും പിടിച്ചുമാറ്റാനായെത്തി. ഇരുപക്ഷക്കാരെയും തങ്ങളുടെ സീറ്റുകളിലേക്ക് മടക്കിയയച്ചു.

യാദവിന്റെ മോശപ്പെട്ട പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി അംഗങ്ങള്‍ ലോക്സഭയുടെ നടുത്തളത്തിലേക്കിറങ്ങി. ചട്ടങ്ങള്‍ പരിശോധിച്ച ശേഷം യാദവിനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ മനോഹര്‍ ജോഷി പറഞ്ഞു. 20 മിനിറ്റോളം ബഹളം നീണ്ടുനിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+