പാര്‍ലമെന്റ് കാവല്‍ ശക്തിപ്പെടുത്തി
ദില്ലി: പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ട നാല് യുവാക്കളെ പൊലീസ് കസ്റഡിയിലെടുത്തു. സംശയാസ്പദമായ രീതിയില്‍ നാല് ചെറുപ്പക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നീങ്ങുന്നതായി രഹസ്യസന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ യുവാക്കളെ അറസ്റ് ചെയ്തത്.
എന്നാല്‍ ഈ നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും ട്രാവല്‍ ഏജന്‍സി നടത്തുന്നവരാണെന്നും ചോദ്യം ചെയ്യലില്‍ മനസ്സിലായി. ഇതിനെ തുടര്‍ന്ന് നാല് ചെറുപ്പക്കാരെയും വിട്ടയച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റും കാവല്‍ ശക്തിപ്പെടുത്തി. അജ്ഞാത സന്ദേശം ലഭിച്ചതിനെതുടര്‍ന്നുണ്ടായ പരിഭ്രാന്തി മൂലം പാര്‍ലമെന്റ് യോഗം പോലും തടസ്സപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 13ന് പാര്‍ലമെന്റ് മന്ദിരത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications