കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസിസി അംഗീകാരത്തിനായി പരിപാടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ക്ക് നാഷണല്‍ അസെസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (എന്‍ എ എ സി) അംഗീകാരം ലഭിക്കുന്നതിന് സമയബന്ധിത പരിപാടി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.

സംസ്ഥാനതല ഏകോപന സമിതിയുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 31ന് മുമ്പായി കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജനവരി 15ന് മുമ്പായി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിനായി ഓരോ കോളജും പൂര്‍ത്തീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച പരിപാടികള്‍ക്ക് രൂപം നല്‍കും.

സംസ്ഥാനത്തെ 185 കോളജുകളിലെ 46 എണ്ണത്തിന് കൗണ്‍സിലിന്റെ അംഗീകാരമുണ്ട്. കോളജുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും യു ജിസി സഹായം ലഭിക്കുന്നതിനും കൗണ്‍സിലിന്റെ അംഗീകാരം ഉപകരിക്കും.

കോളജുകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നത് കൗണ്‍സിലിന്റെ റാംങ്കിംഗിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് നാഷണല്‍ അസെസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി. എന്‍. രാജശേഖരന്‍പിള്ള അറിയിച്ചു. ഇതുവരെയായി എം ജി സര്‍വകലാശാലയ്ക്ക് കീഴിലെ 35 കോളജുകള്‍ക്ക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കലിക്കററ് സര്‍വകലാശാലയിലെ ആറ് കോളജുകള്‍ക്ക് കേരള സര്‍വകലാശാലയിലെ അഞ്ച് കോളജുകള്‍ക്കുമാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X