Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി: നിയമസഭ വിളിക്കണമെന്ന് വിഎസ്

തിരുവനന്തപുരം: എഡിബി വായ്പയ്ക്കായി കരാറില്‍ ഒപ്പിടുംമുമ്പ് നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. നവമ്പര്‍ 20 ബുധനാഴ്ച എസ്എഫ്ഐയ്ക്ക് പിന്തുണപ്രഖ്യാപിച്ച് നടത്തിയ ഉപവാസം അവസാനിപ്പിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയില്‍ എഡിബി വായ്പയെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തണം. ഈ ചര്‍ച്ചയ്ക്ക് ശേഷം ഭൂരിപക്ഷത്തിന്റെ തീരുമാനമനുസരിച്ചേ എഡിബി കരാറില്‍ സര്‍ക്കാര്‍ ഒപ്പിടാവൂ. - വിഎസ് ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് ഭരണകാലത്ത് എഡിബിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളില്‍ അന്നത്തെ പ്രതിപക്ഷ നേതാവായ എ.കെ. ആന്റണിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്ന് പ്രതിപക്ഷ നേതാവായ തന്നെ മാറ്റിനിര്‍ത്തുകയാണ്. എഡിബി ചര്‍ച്ചകള്‍ സുതാര്യമാണെന്ന് ആന്റണി നടത്തുന്ന പ്രസ്താവന വ്യാജമാണെന്നാണ് ഇത് തെളിയിക്കുന്നത്. - വിഎസ് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+