ചെലവു കുറഞ്ഞ വിമാനസര്‍വീസ് മാര്‍ച്ചില്‍
കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് 2005 മാര്‍ച്ച് മുതല്‍ എയര്‍ ഇന്ത്യ ചെലവു കുറഞ്ഞ സര്‍വീസ് ആരംഭിക്കുമെന്ന് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ തുളസീദാസ് അറിയിച്ചു.
കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളില്‍ നിന്നും ദിവസവും ഈ സര്‍വീസ് ഉണ്ടായിരിക്കും. ഷാര്‍ജയിലേക്കും സര്‍വീസ് ആരംഭിക്കുന്നതിനെ പറ്റി ആലോചിച്ചു വരികയാണ്.
പുതിയ സര്‍വീസ് ആരംഭിക്കാനായി ആറു പുതിയ വിമാനങ്ങള്‍ ആവശ്യമുണ്ട്. ഇതില്‍ മൂന്നെണ്ണം പാട്ടത്തിനെടുത്തുകഴിഞ്ഞു. ബാക്കി മൂന്നെണ്ണം ഫെബ്രുവരി അവസാനത്തോടെ ലഭ്യമാകും.ഇത്യക്കുള്ളില്‍ത്തന്നെ ചെലവുകുറഞ്ഞ സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍ ഇന്ത്യക്കു പദ്ധതിയില്ലെന്നും തുളസീദാസ് പറഞ്ഞു.












Click it and Unblock the Notifications