കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിക്ക് കേന്ദ്രത്തിലേക്കു സാധ്യത

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് രാ ജ്യസഭാസ്ഥാനം ലഭിക്കുവാന്‍ സാധ്യത. കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് ഒഴിവുവന്ന സ്ഥാനമാണ് ആന്റണിക്കു ലഭിക്കുക.രാജ്യസഭാംഗമായാല്‍ അടുത്ത തവണ കേന്ദ്രമന്ത്രിസഭാംഗമാകാലും സാധ്യതയുണ്ട്.മന്ത്രിസഭയില്‍ കേരളത്തിനു വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന പരാതിയുണ്ട്.

ഇ.അഹമ്മദ് മാത്രമാണ് ഇപ്പോള്‍ സംസ്ഥാനപ്രതിനിധിയായി കേന്ദ്രത്തിലുള്ളത്.മുഖ്യമന്ത്രിപദമൊഴിഞ്ഞപ്പോള്‍ത്തന്നെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാന്‍ ആന്റണിക്കു ക്ഷണമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും പ്രവര്‍ത്തനമേഖല മാറ്റുന്നതില്‍ അദ്ദേഹത്തിനു താല്‍പര്യമിണ്ടായിരുന്നില്ല.ആന്റണിക്കു പുറമേ രമേശ് ചെന്നിത്തല, പ്രൊഫ.പി.ജെ കുര്യന്‍, എ.സി ജോസ്, പി.സി ചാക്കോ എന്നിവര്‍ക്കും സാധ്യതയുണ്ട്.

എന്നാല്‍ ആന്റണിക്കു തന്നെയാണ് ഇക്കാര്യത്തില്‍ പ്രഥമപരിഗണന.രാജ്യസഭംഗമാകുന്നതു സംബന്ധിച്ച് ഇതുവരെയും അദ്ദേഹം അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെന്നാണറിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X