സ്വാശ്രയ കോളജ് : തീരുമാനം പിന്നീട്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫണല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതിനെ കുറിച്ച് അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും.
ഇതുസംബന്ധിച്ച വിവിധ വശങ്ങളെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തെന്ന് നവംബര്‍ 20 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനം കൈകൊളളും.
പ്രശ്നം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടും സുപ്രിം കോടതി വിധിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സുപ്രിം കോടതി വിധി പ്രകാരം സര്‍ക്കാരിന് പല കാര്യങ്ങളും ചെയ്യാനുണ്ട്.
സ്വാശ്രയ പ്രൊഫണല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതിന് സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങളില്‍ നിന്നുള്ള അഭിപ്രായം. സംസ്ഥാനത്തിന്റെ സാഹചര്യം കൂടി കണക്കിലെടുത്താവും സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.
എഡിബിവായ്പ സംബന്ധിച്ച പ്രാഥമിക കരാര്‍ മാത്രമേ ഒപ്പുവെച്ചിട്ടുള്ളൂ. എഡിബി നിര്‍ദേശങ്ങളോ അര്‍ബന്‍ റഗുലേറ്ററി കമ്മിറ്റിയുടെ രൂപീകരണമോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതിന് ഇടയാക്കില്ല.
സെക്രട്ടറിയേറ്റ് നടയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പന്തല്‍ കെട്ടി ഉപവാസം അനുഷ്ഠിക്കുന്നതിനെ മുഖ്യമന്ത്രി അപലപിച്ചു. പ്രതിപക്ഷ നേതാവ് ഉപവസിക്കുന്നതുകൊണ്ടാണ് പന്തല്‍ പൊളിച്ചുമാറ്റാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications