Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് അട്ടിമറിക്കാന്‍ സിപി.എം-കോണ്‍ഗ്രസ് ശ്രമം

തിരുവനന്തപുരം: വലതുമുന്നണിയും ഇടതുമുന്നണിയും സംയുക്തമായി ചേര്‍ന്ന് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

തിരുവനന്തപുരത്ത് ഐസ്ക്രീം കേസില്‍ സി.ബിഐ അന്വേഷണമാവശ്യപ്പെട്ട ് ബിജെപി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ച പിണറായി വിഭാഗം ഇപ്പോള്‍ മൗനം കാംഷിക്കുകയാണ്. നാടുനീളെ പ്രതിഷേധം സംഘടിപ്പിക്കുമെന്നു പറഞ്ഞവര്‍ കാര്യത്തോടടുത്തപ്പോള്‍ പിന്‍വലിയുന്നതാണു കാണുന്നത്. ഇടതുസര്‍ക്കാരും തങ്ങളുടെ ഭരണകാലത്ത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. കേസന്വേഷണം അട്ടിമറിക്കാന്‍ കക്ഷിഭേദമന്യേ ഇരുപാര്‍ട്ടികളും ശ്രമിക്കുന്നുണ്ടെന്നാണ് ഇതുവരെയുള്ള സംഭവങ്ങളില്‍ നിന്നു വ്യക്തമായത്.

ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എത്രയും വേഗം കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

കേസ് സത്യസന്ധമായി തെളിയിക്കാന്‍ സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+