മിഡില്‍ ഈസ്റ് ടെലിവിഷന്‍ ഡിസംബറില്‍
കൊച്ചി: ദുബായില്‍ നിന്നുള്ള ആദ്യത്തെ ഇന്ത്യന്‍ ചാനലായ എം ഇ ടി (മിഡില്‍ ഈസ്റ് ടെലിവിഷന്‍) ഡിസംബര്‍ മുതല്‍ 24 മണിക്കൂര്‍ സംപ്രേഷണം ആരംഭിക്കുമെന്ന് എം ടി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ തോമസ് അറിയിച്ചു.
മലയാളം ചാനലാണ് എം ഇ ടി. നവംബര്‍ മുതല്‍ തന്നെ ചാനല്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തുതുടങ്ങും. സൗജന്യ ചാനലായിരിക്കും ഇത്.
വിദേശ മലയാളി പ്രേക്ഷകരെ ലക്ഷ്യമിടുന്ന പരിപാടികളാവും പ്രധാനമായും എം ഇ ടിയിലുണ്ടാവുക. ഡിജിറ്റല്‍ സംപ്രേഷണമാണ് ചാനലിന്റേത്. ഏഷ്യയിലെയും യൂറോപ്പിലെയും ആസ്ട്രേലിയയിലെയും ആഫ്രിക്കയിലെയും185 രാജ്യങ്ങളില്‍ ചാനല്‍ കിട്ടും.
വാര്‍ത്താധിഷ്ഠിത പരിപാടികളും ഫീച്ചറുകളുമാവും ചാനലില്‍ പ്രധാനമായും ഉണ്ടാവുക. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും പരിപാടികള്‍ സംപ്രേഷണം ചെയ്യും.
ദുബായി മീഡിയ സിറ്റിയില്‍ നിന്നാണ് ചാനല്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്. ദുബായി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ ടി കമ്പനി അലന്‍ ടെക്നോളജിയുടെ ഉടമസ്ഥതയിലാണ് ചാനല്‍. 96 കോടി രൂപയാണ് ചാനലിന്റെ മുതല്‍മുടക്ക്.












Click it and Unblock the Notifications