Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥിരം ജനസമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കും

കോട്ടയം: അടുത്ത ഒരു വര്‍ഷത്തേക്ക് തിരുവനന്തപുരത്ത് സ്ഥിരം ജനമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നവംബര്‍ 20 ശനിയാഴ്ച കോട്ടയത്തു സംഘടിപ്പിച്ച ജനസമ്പര്‍ക്കപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും തിരുവനന്തപുരത്തൊരുക്കും.

ഗവണ്‍മെന്റ് പ്രഖ്യാപിച്ച 100 ഇന കര്‍മപദ്ധതി ഡിസംബറില്‍ സമാപിക്കും. തുടര്‍ന്ന് പ്രഖ്യാപിക്കുന്ന പദ്ധതിയിലാകും ജനസമ്പര്‍ക്കപരിപാടി ഇള്‍പ്പെടുത്തുക.

ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ ജനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗവണ്‍മെന്റ് മുന്‍കയ്യെടുക്കും. ഇതു വഴി ഭരണം കൂടതല്‍ ജനകീയമാക്കുവാന്‍ സാധിക്കുമെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്.

പരാതികളില്‍ കാലതാമസം കൂടാതെ പരിഹാരമുണ്ടാക്കുവാന്‍ശ്രമിക്കും.നിയമവിരുദ്ധമായി ചാരായവില്‍പ്പന നടത്തുന്ന കള്ളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

6000ലേറ പരാതികള്‍ ലഭിച്ചതില്‍ 4000ലധികമെണ്ണത്തില്‍ പരിഹാരമുണ്ടാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. പിള്ള,ജേക്കബ്ബ് ഗ്രൂപ്പുകള്‍ ജനസമ്പര്‍ക്കപരിപാടി ബഹിഷ്കരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+