Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദങ്ങളുടെ അയ്യര്‍ ഗിന്നസ് ബുക്കില്‍

തൃശൂര്‍: എണ്‍പത്തിനാലാം വയസ്സില്‍ എംഫില്‍ ബിരുദം നേടി സ്വാമിനാഥയ്യര്‍ ഗിന്നസ് ബുക്കിലേക്ക്. എംഫില്‍ ബിരുദം നേടിയ ഏറ്റവും പ്രായം കൂടിയ ആള്‍ എന്ന നിലയിലാണ് സ്വാമിനാഥയ്യരുടെ പേര് ഗിന്നസ് ബുക്കില്‍ ചേര്‍ക്കുന്നതെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ അറിയിച്ചു.

തൃശൂര്‍ അയ്യന്തോള്‍ ശക്തനഗര്‍ ശ്രീസായ് കൃപയില്‍ ജീവിക്കുന്ന സ്വാമിനാഥയ്യര്‍ മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നാണ് എംഫില്‍ ബിരുദം നേടിയത്. ഗണിതശാസ്ത്രത്തിലാണ് സ്വാമിനാഥയ്യര്‍ എംഫില്‍ ബിരുദം നേടിയത്.

1938ലാണ് സ്വാമിനാഥയ്യര്‍ ജീവിതത്തില്‍ ആദ്യബിരുദം നേടിയത്. ഗണിതശാസ്ത്രത്തിലായിരുന്നു ഈ ബിരുദം. ബ്രിട്ടീഷ് ആര്‍മിയിലാണ് അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചത്. 1956ലാണ് ഇദ്ദേഹത്തിന് ബിരുദങ്ങളോട് അഭിനിവേശം തുടങ്ങിയത്. നിയമബിരുദത്തോട് ആവേശം തോന്നിയ അദ്ദേഹം 1959ല്‍ നിയമബിരുദം നേടി. കൊച്ചി ആദായനികുതി ഡപ്യൂട്ടി കമ്മിഷണറായി വിരമിച്ചതോടെ അദ്ദേഹത്തിന് പഠനത്തിലേക്ക് തിരിയാന്‍ സമയം കിട്ടി. 1992ല്‍ കണക്കില്‍ എംഎസ്സി ബിരുദമെടുത്തു.

ചെറുപ്പക്കാരോടൊപ്പമുള്ള പഠനം അയ്യരിലെ യുവാവിനെ ഉണര്‍ത്തി. ഇതോടെയാണ് അദ്ദേഹം എംഫില്‍ പഠനത്തിന് രജിസ്റര്‍ ചെയ്തത്. മധുര കാമരാജ് സര്‍വകലാശാലയ്ക്കും ഇത് പുതിയ അനുഭവമായിരുന്നു. ഇപ്പോള്‍ എംഎഫിലിനോടൊപ്പം അദ്ദേഹം ഗിന്നസ് ബുക്കിലേക്കും കടന്നിരിക്കുന്നു. പക്ഷെ സ്വാമിനാഥയ്യരുടെ ആവേശം ഇവിടംകൊണ്ട് തീര്‍ന്നിട്ടില്ല. ഇപ്പോള്‍ സംസ്കൃതത്തില്‍ ആവേശം കയറിയ അദ്ദേഹം എംഎ ബിരുദം നേടാനുള്ള പഠനത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+