ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍15ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ഉത്സവം ഡിസംബര്‍ 15ന് ആഘോഷിക്കും. ഏകാദശിയോടനുബന്ധിച്ച് പ്രത്യേക പൂജകളും സാംസ്കാരിക പരിപാടികളും നടക്കും.
ഭക്തരെ സംബന്ധിച്ചിടത്തോളം ഏകാദശിക്കാലം പ്രധാനമാണ്. വൃശ്ചികമാസത്തിലെ ഏകാദശി ദിനത്തിലാണ് കുരുക്ഷേത്ര യുദ്ധത്തിന് മുമ്പായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്കിയതെന്ന് കരുതുന്നു.
ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവവും നടക്കുന്നുണ്ട്. ഗുരുവായൂരപ്പന്റെ ഭക്തനായ പ്രമുഖ സംഗീതവിദ്വാന്‍ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ഓര്‍മ്മയ്ക്കായാണ് സംഗീതോത്സവം. നവമ്പര്‍ 30ന് ആരംഭിക്കുന്ന സംഗീതോത്സവം സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.
ഗുരുവായൂര്‍ ഏകാദശി ഉത്സവത്തോടും അതോടനുബന്ധിച്ചുള്ള ചടങ്ങുകളും നടത്തുന്നതിന് വിപുലമായ സജ്ജീകരണങ്ങള്‍ നടത്തിയതായി ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. ഏകാദശിക്ക് മുന്നോടിയായ ചുറ്റുവിളക്ക് നവമ്പര്‍ 15ന് ആരംഭിച്ചു.












Click it and Unblock the Notifications