ഹര്‍ത്താല്‍: സര്‍ക്കാര്‍ കര്‍ശന നടപടിക്ക്
തിരുവനന്തപുരം: ഹര്‍ത്താലുകളിലും ബന്ദുകളിലും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഇതനുസരിച്ച് പൊതുമുതല്‍ നശിപ്പിച്ചാല്‍ ഹര്‍ത്താലും ബന്ദും നടത്തുന്ന പാര്‍ട്ടികളില്‍ നിന്നും നഷ്ടപരിഹാരമീടാക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി പാസാക്കി. കോടതി ജന വിരുദ്ധ ഹര്‍ത്താലുകളും ബന്ദുകളും വിലക്കിയിരുന്നെങ്കിലും അത് വേണ്ട രീതിയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരനോ പൊലീസിനോ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനുളളില്‍ ഹര്‍ത്താലുകളിലും ബന്ദുകളിലും 1,00,52,000രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.
പുതുതായി സംസ്ഥാനത്ത് ഹര്‍ത്താല്‍-ബന്ദ് വിരുദ്ധ നീക്കങ്ങള്‍ രൂപപ്പെട്ടുവരുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications