വീഴ്ച മറയ്ക്കാന്‍ മറ്റുള്ളവരെ പഴിചാരുന്നു
കൊച്ചി: തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മറക്കാന്‍ പ്രോസിക്യൂഷന്‍സ് അഡ്വേക്കേറ്റ് ജനറല്‍ പി.വി മാധവന്‍ നമ്പ്യാര്‍ മറ്റുള്ളവരെ പഴിചാരുകയാണെന്ന് അഡ്വേക്കേറ്റ് ജനറല്‍ എ. രത്നസിങ്ങ് കുറ്റപ്പെടുത്തി.ഐസ്ക്രീം കേസില്‍ സ്റേ നീക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട ഡി.ജി.പി ജനങ്ങളുടേയും സര്‍ക്കാരിന്റേയും താല്‍പര്യത്തിനു വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്.സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടേയും നടത്തിപ്പ് സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയായ മാധവന്‍ നമ്പ്യാരുടെ ചുമതലയിലാണ്.
സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകമായി ആവശ്യപ്പെട്ടാല്‍ മാത്രമേ അഡ്വേക്കേറ്റ് ജനറല്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാറുള്ളൂ.2003 ജൂലായ് 14 മുതല്‍ ഒക്ടോബര്‍ 30 വരെ കേസ് ഡയറി മാധവന്‍ നമ്പ്യാരുടെ കയ്യില്‍ത്തന്നെയായിരുന്നു.30നാണ് ഐ.ജി അരവിന്ദ് രഞ്ജന്‍ അത് കോഴിക്കോട്ടേക്കു കൊണ്ടുപോയത്.
കെ.രവികുമാര്‍ എന്ന ഗവ.പ്ലീഡറെ കേസാവശ്യത്തിനു സഹായമായി വിട്ടു നല്‍കണമെന്ന ഡി.ജി.പിയുടെ ആവശ്യം അംഗീകരിച്ചിരുന്നതാണ്.എന്നാല്‍ കണ്ണിനു സുഖമില്ലാത്തതു കാരണമാണ് രവികുമാര്‍ വരാതിരുന്നത്.ഇക്കാര്യം താനും അറിഞ്ഞിരുന്നില്ല.
ഏതെങ്കിലും പൊലീസുകാരുടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നെങ്കില്‍ കേസ് ഡയറി നാലുമണിക്കൂറിനുള്ളില്‍ കേസ് ഡയറി ലഭിക്കുമായിരുന്നു. അല്ലെങ്കില്‍ തന്നോട് പറഞ്ഞിരുന്നെങ്കില്‍ താന്‍ സഹായിക്കുമായിരുന്നു.
ഇതൊന്നും ചെയ്യാതെ കേസ് നീട്ടാന്‍ ആവശ്യപ്പെട്ടത് ശരിയായില്ലെന്നും കേസ് നീട്ടിവയ്ക്കാനുള്ള സാഹചര്യമൊന്നും ഇല്ലായിരുന്നെന്നും രത്നസിങ്ങ് പറഞ്ഞു.












Click it and Unblock the Notifications