കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍ ചാനലിന് ദുര്‍ദ്ദശ

  • By Super
Google Oneindia Malayalam News

കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട മലയാളത്തിന്റെ അഞ്ചാം ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം തുടങ്ങാനാവാതെ പ്രതിസന്ധികളിലൂടെ കിതച്ച് നീങ്ങുന്നു. 2000ല്‍ തുടങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ട ഇന്ത്യാവിഷന്‍ ചാനല്‍ പിന്നീട് ഉദ്ഘാടനം 2002 ഏപ്രില്‍ 14ലേക്ക് നീട്ടി. പിന്നീട് ഇത്വരെ ചാനല്‍ എന്ന് തുടങ്ങുമെന്ന് ഒരറിയിപ്പും ഉണ്ടായിട്ടില്ല.

ഇപ്പോഴത്തെ മരാമത്ത് മന്ത്രി ഡോ. എം.കെ. മുനീറിന്റെ സ്വപ്നപദ്ധതിയായിരുന്നു ഇന്ത്യാവിഷന്‍ ചാനല്‍. കേരളത്തിലെയും ഗള്‍ഫ്മലയാളികളുടെ നിക്ഷേപത്തിന്റെ സഹായത്തോടെയാണ് ഇന്ത്യാവിഷന്‍ ചാനലിന് പദ്ധതിയിട്ടത്. ഏകദേശം 2,000 പേര്‍ ഈ ചാനലിനായി മൂലധനം മുടക്കിയിട്ടുണ്ട്.

എന്നാല്‍ ഈയിടെ ഏറണാകുളത്ത് പാലാരിവട്ടത്തെ ടറ്റസ് ടവറില്‍ ഉണ്ടായിരുന്ന ഇന്ത്യാവിഷന്‍ ചാനലിന്റെ സ്റുഡിയോ പ്രവര്‍ത്തനം മുടങ്ങിയതായി അറിയുന്നു. തായ്ലന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് കമ്പനിയായ തായ്കോമുമായാണ് ഇന്ത്യാവിഷന്‍ സംപ്രേഷണക്കാര്യത്തില്‍ കരാറുണ്ടാക്കിയിരുന്നത്. ഏതാനും മാസങ്ങളായി അവര്‍ക്ക് ഇന്ത്യാവിഷന്‍ പണം നല്കുന്നില്ലെന്നും അറിയുന്നു.

ഈയിടെ ഗള്‍ഫില്‍ പര്യടനത്തിന് പോയ ചാനലിന്റെ സിഒഒ ടി.കെ. വിഭാകറെയും മാനേജിംഗ് ഡയറ്കടര്‍ എന്‍. ഗോപാലകൃഷ്ണനെയും ചാനലില്‍ പണം മുടക്കി നിരാശരായ നിക്ഷേപകര്‍ തടഞ്ഞുവച്ചത് വലിയ വാര്‍ത്തായായിരുന്നു. ഒടുവില്‍ 2002 ജനവരി ഒന്നിന് ചാനല്‍ തുടങ്ങിരിക്കുമെന്ന ഉറപ്പിന്മേലാണ് വിട്ടയച്ചത്.

സ്വന്തമായി പാലക്കാട് എര്‍ത്ത് സ്റേഷന്‍ തുടങ്ങാനുള്ള നീക്കം രണ്ട് കോടി മുടക്കിയ ശേഷം ചാനല്‍ അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചാനലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വന്ന പത്രപ്രവര്‍ത്തകന്‍ വെങ്കിടേശ് രാമകൃഷ്ണന്‍ രാജിവച്ച സംഭവവും കൂട്ടിവായിക്കുമ്പോള്‍ ചാനല്‍ തല്ക്കാലമൊന്നും വെളിച്ചം കാണില്ലെന്ന സ്ഥിതിവിശേഷമാണ് നിക്ഷേപകരുടെ മനസ്സിലെങ്കിലും ഉണ്ടാക്കിയിരിക്കുന്നത്.

അതേ സമയം ഇന്ത്യാ വിഷന്‍ ചാനല്‍ ഉടന്‍ സംപ്രേഷണം തുടങ്ങുമെന്നാണ് സിഒഒ ടി.കെ. വിഭാകറിന്റെ വിശദീകരണം. ചാനലിന് വേണ്ടി വാര്‍ത്തകളും വാര്‍ത്താശേഖരവും ഉണ്ടാക്കുന്ന ജോലികള്‍ നടന്നുവരുന്നതായും വിഭാകര്‍ പറയുന്നു.

ഷിന്‍ സാറ്റലൈറ്റ് പബ്ലിക് ലിമിറ്റഡ് എന്ന ഉപഗ്രഹക്കമ്പനിയില്‍ നിന്നും ട്രാന്‍സ്പോണ്ടര്‍ വാടകക്കെടുക്കും. പൊതുവിനോദ ചാനല്‍ എന്നതിന് പകരം ഒരു സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലായി ഇന്ത്യാവിഷനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല, രണ്ട് ചാനല്‍ അപ്ലിങ്ക് ചെയ്യാവുന്ന ഒരു എര്‍ത്ത് സ്റേഷന്റെ പണി കൊച്ചിയില്‍ നടന്നുവരികയാണ്. ഇതിനുള്ള അവകാശം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്നും നവമ്പറില്‍ ലഭിച്ചിട്ടുണ്ട്. - വിഭാകര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X