ഡോ. കെ. എം. ജോര്‍ജ് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത നിരൂപകന്‍ പത്മഭൂഷണ്‍ ഡോ. കെ. എം. ജോര്‍ജ് അന്തരിച്ചു. അദ്ദേഹത്തിന് 83 വയസായിരുന്നു.
പനിയും വിറയലും ശ്വാസംമുട്ടലും മൂലം നവംബര്‍ 19 ചൊവാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കെ. എം. ജോര്‍ജ് രാത്രി ഒമ്പത് മണിയോടെയാണ് മരിച്ചത്.
ഏലിയാമ്മയാണ് ഭാര്യ. മക്കള്‍: കെ. ജി. മാത്യു, വത്സ. മരുമക്കള്‍: കെ. തോമസ് മാത്യു, കൊച്ചുമോള്‍.
അമേരിക്കയിലുള്ള മകന്‍ എത്തിയ ശേഷം ശവസംസ്കാരം നടത്തും.












Click it and Unblock the Notifications