കൊച്ചി: ഡപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്
കൊച്ചി: ബിജെപി പിന്തുണയോടെ യുഡിഎഫ് സ്ഥാനാര്‍ഥി കൊച്ചി കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
എല്‍ഡിഎഫിനും യുഡിഎഫിനും 31 അംഗങ്ങള്‍ വീതമുള്ള കോര്‍പ്പറേഷനില്‍ രണ്ടംഗങ്ങളുള്ള ബി ജെ പി യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ. വിനോദിന് വോട്ടുചെയ്യുകയായിരുന്നു.
ഡപ്യൂട്ടി മേയറുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെ.ജെ. ആന്റണിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
എല്‍ഡിഎഫിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തതെന്ന് ബിജെപി അംഗം ശ്യാമള എസ്. പ്രഭു പറഞ്ഞു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications