Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി: ജാമ്യാപേക്ഷ സുപ്രീം കോടതിയില്‍

കൊച്ചി: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. തമിഴ്നാട് സര്‍ക്കാര്‍ മദനിക്കു ജാമ്യം നല്‍കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യാപേക്ഷ പിന്‍വലിച്ചതായി മദനിയുടെ വക്കീല്‍ അബ്ദുള്‍അലി അറിയിച്ചു.

1987ല്‍ കോയമ്പത്തൂരില്‍ നടന്ന സ്ഫോടനപരമ്പരയില്‍ തമിഴ്നാട് പൊലീസ് അറസ്റുചെയ്ത കഴിഞ്ഞ ഏഴു വര്‍ഷമായി ജയിലില്‍ കഴിയുനന മദനിക്ക് കഴിഞ്ഞ രണ്ടു തവണയും കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേരളത്തില്‍ നിലവിലുള്ള കേസുകളില്‍ നിന്നും മദനിയെ മോചിതനാക്കിയിരുന്നു.ജയിലില്‍ കഴിയുന്ന മദനിയുടെ ആരോഗ്യസ്ഥിതി തീരെ മോശമായ സാഹചര്യത്തില്‍ വിദഗ്ദ ചികിത്സക്കായി അദ്ദേഹത്തിന് ജാമ്യം നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടിരുന്നെങ്കിലും അവര്‍ മദനിയെ വിട്ടയയ്ക്കാന്‍ തയ്യാറായില്ല.

മദനിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതിയില്‍ നിന്നു പിന്‍വലിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നതെന്ന് അബ്ദുള്‍ അലി പറഞ്ഞി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+