മാറാട്: ബന്ധമില്ലെന്ന് എന്‍ഡിഎഫ്
കോഴിക്കോട്: കമാറാട് കൂട്ടക്കൊലയില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് എന്‍ഡിഎഫ് നവംബര്‍ 20 ശനിയാഴ്ച വ്യക്തമാക്കി. മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിയ്ക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ എന്‍ ഡി എഫ് സുപ്രീം കൗണ്‍സില്‍ അംഗം ഇ. അബുബേക്കറാണ് ഇങ്ങനെ അവകാശപ്പെട്ടത്.
മാറാട് കൂട്ടക്കൊല കേസില്‍ പ്രതിയായി കോടതിയില്‍ ഹാജരാക്കപ്പെട്ട ഒരാള്‍ എന്‍ ഡി എഫ് പ്രവര്‍ത്തകനാണെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മാറാട് എന്‍ ഡി എഫ് യൂണിറ്റ് ഉണ്ടോയെന്ന് തനിയ്ക്കറിയില്ലെന്നായിരുന്നു അബുബേക്കര്‍ ഇതിനുത്തരമായി പറഞ്ഞത്.
അരയസമുദായത്തില്‍ പെട്ട എട്ട് പേരാണ് മാറാട് കൂട്ടക്കൊല ചെയ്യപ്പെട്ടത്.


Click it and Unblock the Notifications