റൗഫിന്റെ ഇടപെടല്‍ അന്വേഷിയ്ക്കണം
കോഴിക്കോട്: കോഴിക്കോട് ഐസ് ക്രീം പാര്‍ലര്‍ കേസിലെ മുഖ്യ സാക്ഷി റജീനയെ മൊഴിമാറ്റിപ്പറയാന്‍ പ്രേരിപ്പിച്ചെന്ന ആരോപണത്തിന്മേല് വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനും മറ്റൊരാള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നടക്കാവ് പൊലീസിന് കോഴിക്കോട് മജിസ്ര്സേട്ട് കോടതി നിര്‍ദ്ദേശം നല്കി.
കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ ബന്ധു കെ.എ. റൗഫിും ലീഗിന്റെ പ്രാദേശിക നേതാവ് ഷെരീഫും റജീനയെ മൊഴിമാറ്റിപ്പറയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോയെന്നാണ് എന്ന് അന്വേഷിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി.എമ്മിന്റെ മഹിളാ സംഘടനാ നേതാവ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രഥമദൃഷ്ട്യാ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന പരാമര്‍ശവും കോടതി നടത്തി.
ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടാല്‍ കോടതിയെ വീണ്ടും സമീപിക്കണമെന്നും കോടതി ഹര്‍ജിക്കാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റജീനയുടെ മാതാവ് ഫാത്തിമ, സഹോദരന് അയൂബ് എന്നിവര്‍ കേസില്‍ സാക്ഷികളാണ്.
കോഴിക്കോട്ടെ ചില മാധ്യമ പ്രവര്‍ത്തകരും വനിതാ കമ്മിഷന് മുന്‍ അധ്യക്ഷ സുഗതകുമാരിയും സാക്ഷി പട്ടികയിലുണ്ട്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കല്ലട സുകുമാരന്‍ എന്നിവരും സാക്ഷികളാണ്.
റജീനയെ കൊണ്ട് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴിമാറ്റി പറയാന്‍ റൗഫും ഷെരീഫും പണം നല്‍കിയതായി ആരോപണമുണ്ടായിരുന്നു. ആദ്യം പൊലീസില്‍ സത്യം പറഞ്ഞ റജീന കോടതിയില്‍ മൊഴിമാറ്റാന്‍ റൗഫിന്റെ ഇടപെടലുണ്ടെന്നാണ് സംശയം.












Click it and Unblock the Notifications